സോഷ്യൽ മീഡിയ താരങ്ങളായ രജിത് കുമാറും രേണുസുധിയും സംഘവും നടത്തിയ കാർ യാത്ര വിവാദമാകുന്നു. ഒരു കാറിൻറെ മുൻ സീറ്റിൽ രണ്ടുപേരെ ഇരുത്തിയായിരുന്നു രജിത് കുമാറിന്റെ യാത്ര. ......
മുൻകാല പാകിസ്ഥാൻ ആക്രമണങ്ങളിൽ നിന്നും ഇക്കുറിയുണ്ടായ ആക്രമണത്തെേ വ്യത്യസ്തമാക്കിയത് അവർ ഇന്ത്യക്കെതിരെ ഉപയോഗിച്ച ഡ്രോണുകളായിരുന്നു. പാകിസ്ഥാന്റെ മാത്രം ആയുധമായിരുന്നില്ല ആ ഡ്രോണുകൾ എന്നതാണ് വാസ്തവം. മറിച്ച് തുർക്കി, ചൈന, പാശ്ചാത്യ ശക്തികൾ എന്നിവരുൾപ്പെടുന്ന ഒരു ത്രികക്ഷി അച്ചുതണ്ടിന്റെ ഫലമായാണ് ആ ഡ്രോണുകൾ പാകിസ്ഥാൻ ഇന്ത്യക്കെതിരെ ഉപയോഗിച്ചത്. ......
ഏറ്റുമാനൂർ സ്വദേശി സിനി ജോർജിൻ്റെ വീടിന് നേരെയാണ് പുലർച്ചെ ആക്രമണമുണ്ടായത്.
ഇന്ന് രാവിലെയാണ് അപരിചിതനായ ഒരാള്‍ വീട്ടില്‍ എത്തി ബഹളം വെച്ചതെന്നാണ് സിനി ജോർജ് പറയുന്നത്. വീടിന്റെ വാതിലും ജനലും തകർക്കാൻ ശ്രമിച്ചു. ......
തിരുവനന്തപുരം: ജാതിവെറിയ്ക്കും വംശീയതയ്ക്കുമെതിരായ വേടന്റെ പാട്ടിന്റെ രാഷ്ട്രീയത്തിനെതിരേ ആര്‍എസ്എസ് മുഖപത്രത്തിന്റെ പത്രാധിപര്‍ എന്‍ ആര് മധുവിന്റെ പ്രതികരണത്തിലൂടെ അവരുടെ വംശവെറി മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി.
ജാതി ഭീകരവാദം പ്രചരിപ്പിക്കുന്ന, വിഘടനവാദം പ്രചരിപ്പിക്കുന്ന, വളര്‍ന്നു വരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തി വെക്കുന്ന തുടങ്ങിയ വേടനെതിരായ മധുവിന്റെ വിമര്‍ശനങ്ങളെല്ലാം ഏറ്റവും നന്നായി ചേരുന്നത് ആര്‍എസ്എസ്സിനും അവരുടെ ജിഹ്വകള്ക്കുമാണെന്ന കാര്യം ഏവര്‍ക്കും ബോധ്യമുള്ളതാണ്. ജീര്‍ണിച്ചു മലീമസമായി സാമൂഹിക വിഭജനത്തിന് അടിത്തറയായി നിലനില്‍ക്കുന്ന വര്‍ണാധിപത്യത്തെ കൃത്യമായി ഇഴകീറി പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതാണ് വേടന്റെ പാട്ടുകള്‍. ......
കെപിസിസി രാഷ്ട്രീയകാര്യ സമിതി മാറ്റമില്ലാതെ തുടരും. ന്യൂഡല്‍ഹിയില്‍ കെപിസിസി ഭാരവാഹികള്‍ നടത്തിയ പ്രാഥമിക ചര്‍ച്ചയിലാണ് മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനമുണ്ടായത്.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി എന്നിവരുമായി കെപിസിസി ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, വര്‍ക്കിങ് പ്രസിഡന്റുമാരായ പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരാണ് കൂടിക്കാഴ്ച നടത്തുന്നത്.
രാഷ്ട്രീയകാര്യസമിതിയില്‍ മാറ്റമുണ്ടാകില്ലെന്ന് സണ്ണി ജോസഫും പ്രതികരിച്ചു. ......

ദോഹ: ഖത്തറിൽ നടക്കുന്നFIBA ബാസ്കറ്റ്ബോൾ ലോകകപ്പ് ടീമുകളുടെ നറുക്കെടുപ്പ് പൂർത്തിയായി.ദോഹ അൽ ഹസം മാളിൽനടന്ന നറുക്കെടുപ്പ് ചടങ്ങിൽ
ബ്രിട്ടീഷ് അത്ലറ്റ് മോഫറയുൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും ഫിബ ബാസ്കറ്റ്ബോൾ ലോകകപ്പ് ഖത്തർ 2027 ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ താനിയുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.2027 ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 12 വരെ മിഡിൽ ഈസ്റ്റിൽ നടക്കുന്ന ആദ്യത്തെ ബാസ്കറ്റ്ബോൾ ലോകകപ്പ് എന്ന ചരിത്രം സൃഷ്ടിക്കുന്ന
ഫിബ ബാസ്കറ്റ്ബോൾ ലോകകപ്പ് 2027 യോഗ്യതാ നറുക്കെടുപ്പിൽ ഫിബ പ്രസിഡന്റ് ഷെയ്ഖ് സൗദ് അലി അൽ താനിയും പങ്കെടുത്തു.
ഫിബ സെക്രട്ടറി ജനറൽ ആൻഡ്രിയാസ് സാഗ്ലിസ്, ഖത്തർ ബാസ്കറ്റ്ബോൾ ഫെഡറേഷൻ (ക്യുബിഎഫ്), ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് സാദ് അൽ മെഗൈസീബ്, ഫിബ സെൻട്രൽ ബോർഡ് അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ലോകമെമ്പാടുമുള്ള ദേശീയ ഫെഡറേഷനുകളിൽ നിന്നുള്ള 60 ലധികം പ്രതിനിധികൾക്കൊപ്പം.
ഫിബ ഗ്ലോബൽ അംബാസഡറും മൂന്ന് തവണ ഒളിമ്പിക് ചാമ്പ്യനുമായ എൻബിഎ ഇതിഹാസം കാർമെലോ ആന്റണിയാണ് നറുക്കെടുപ്പ് നടത്തിയത്. ......
കൊച്ചി: ഐലന്‍ഡ്സ് ഡെവലപ്മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന് മറൈന്‍ഡ്രൈവ് ക്വിന്‍സ് വാക്വേ ഓപ്പണ്‍ സ്റ്റേജില്‍ സംഘടിപ്പിച്ച് ബോബ് മാര്‍ലി മ്യൂസിക് നൈറ്റ് ശ്രോതാക്കള്‍ക്ക് ആവേശമായി. ജമൈക്കന്‍ ഗായകന് ബോബ് മാര്ലിിയുടെ 44-ാം അനുസ്മരണ ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ......
വഞ്ചിയൂര്‍ കോടതി ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ ഇന്നലെയാണ് സീനിയര്‍ അഭിഭാഷകന് മര്‍ദ്ദിച്ചത്. അഭിഭാഷകൻ്റെ മർദ്ദനമേറ്റ സംഭവത്തിൽ പോലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് ജൂ നിയർ അഭിഭാഷകയായ ശ്യാമിലി പറഞ്ഞു.
മർദ്ദിച്ച അഭിഭാഷകനെ ഉടൻ പിടി കൂടുമെന്നാണ് കരുതുന്നത്
എല്ലാവരുടേയും പിന്തുണ ലഭിച്ചിട്ടുണ്ട്. ......